ഡബ്ലിൻ: അയർലൻഡിലെ ഊർജ്ജ ചിലവുകൾ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഇഎസ്ആർഐ. ഈ വർഷം അവസാനം അവശ്യസാധനങ്ങളുടെ വിലയിലുൾപ്പെടെ വലിയ കുതിപ്പ് ഉണ്ടാകും. ഏറ്റവും പുതിയ ക്വാർട്ടർലി ഇക്കണോമിക് കമന്ററിയിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ.
അടുത്ത വർഷത്തോടെ ഊർജ്ജ വിലകളുടെ ബില്ലുകൾ നിലവിലുള്ളതിനേക്കാൾ ഉയരത്തിൽ ആയിരിക്കും. ഭക്ഷ്യസാധനങ്ങളുടെ വിലയും ഉയരും. ഇത് താഴ്ന്ന- ഇടത്തരം കുടുംബങ്ങൾക്ക് വലിയ ബാധ്യതയാണ് സൃഷ്ടിക്കാൻ പോകുന്നത്. അതിനാൽ കുടുംബങ്ങൾക്ക് സർക്കാരിൽ നിന്നും പിന്തുണ ആവശ്യമായി വന്നേക്കാമെന്നും ഇഎസ്ആർഐയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
Discussion about this post

