ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ കഞ്ചാവ് വളർത്തൽ കേന്ദ്രങ്ങളിൽ പോലിസിന്റെ പരിശോധന. 16 പേർ അറസ്റ്റിലായി. ഒൻപത് കഞ്ചാവ് വളർത്തൽ കേന്ദ്രങ്ങളാണ് പോലീസ് കണ്ടെത്തിയത്. പ്രതികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അർമാഗ്, ടൈറോൺ, ഫെർമനാഗ് എന്നീ കൗണ്ടികളിൽ ആയിരുന്നു പരിശോധന. ഒൻപത് കേന്ദ്രങ്ങളിലായി ഉണ്ടായിരുന്ന കഞ്ചാവ് ചെടികൾക്ക് വിപണിയിൽ ഏകദേശം 1.1 മില്യൺ പൗണ്ട് വിലവരുമെന്ന് ഉദ്യോഗസ്ഥർ കണക്കാക്കുന്നു. ഇവ പോലീസ് നശിപ്പിച്ചു. അറസ്റ്റിലായ 16 പേരും പുരുഷന്മാരാണ്.
Discussion about this post

