ലൂക്കൻ: ലൂക്കൻ സെന്റ് തോമസ് സീറോമലബാർ പള്ളിയിൽ കുടുംബ സെമിനാർ. ഈ മാസം 26 ന് ആണ് പള്ളിയിലെ പിതൃവേദിയുടെയും മാതൃവേദിയുടെയും നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപത റിസോഴ്സ് പേഴ്സണും, മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി യുമായ ജോർജ്കുട്ടി ആഗസ്തി സെമിനാർ നയിക്കും.
വെള്ളിയാഴ്ച വൈകീട്ടാണ് സെമിനാർ സംഘടിപ്പിക്കുന്നത്. രാത്രി ഏഴ് മണി മുതൽ എട്ടര വരെ ഒരു മണിക്കൂർ നേരമായിരിക്കും സെമിനാർ. ഡിവൈൻ മേഴ്സി ദേവാലയമാണ് സെമിനാറിന്റെ വേദി.
Discussion about this post

