വാട്ടർഫോർഡ്: അയർലൻഡിൽ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പുതുക്കിയ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഒരു കൗണ്ടിയിൽ കൂടി പുതുമായി യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഇന്ന് രാത്രി മുതൽ മൂന്ന് കൗണ്ടികളിലും വാണിംഗ് നിലവിൽവരും.
നേരത്തെ കെറി, കോർക്ക് എന്നീ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമേ വാട്ടർഫോർഡിലാണ് പുതുതായി വാണിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്. വാട്ടർഫോർഡിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഇന്ന് രാത്രി 9 മണിയ്ക്ക് ആരംഭിക്കുന്ന വാണിംഗ് നാളെ രാവിലെ 9 മണിയ്ക്ക് അവസാനിക്കും.
Discussion about this post

