ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കത്തിയാക്രമണത്തിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ കൂടുതൽ അറസ്റ്റ്. ഇതുവരെ 35 പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. 23 പേർക്കെതിരെ കൂടി കുറ്റം ചുമത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ അറസ്റ്റിലാകുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ആഴ്ച വലിയ അക്രമസംഭവങ്ങൾക്കായിരുന്നു ബെൽഫാസ്റ്റ് സാക്ഷ്യം വഹിച്ചത്. നഗരത്തിൽ കഴിഞ്ഞ ആഴ്ച കത്തിയാക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു അക്രമ സംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. വലിയ നാശനഷ്ടങ്ങൾ നഗരത്തിൽ ഉണ്ടായി.
Discussion about this post

