വിക്ലോ: ജോ ജോ ഡുള്ളാർഡിന്റെയും ഡീഡ്രെ ജേക്കബിന്റെയും തിരോധാനവും കൊലപാതകങ്ങളുമായും ബന്ധപ്പെട്ട് വിക്ലോയിൽ തിരച്ചിൽ. സീരിയസ് ക്രൈം റിവ്യൂ ടീമും കിൽഡെയർ/കാർലോ ഡിവിഷനിലെ ഗാർഡകളും ഗാർഡ നാഷണൽ ടെക്നിക്കൽ ബ്യൂറോയും വിക്ലോ ഗാർഡ ഡിവിഷനും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. പുതിയ തിരച്ചിലുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അന്വേഷണ സംഘം കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരിയിലും കേസിന്റെ ഭാഗമായി തിരച്ചിൽ നടന്നിരുന്നു. വിക്ലോയിലെ ഉപയോഗ ശൂന്യമായ ക്വാറിയിൽ ആയിരുന്നു തിരച്ചിൽ. ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
Discussion about this post

