തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . വിവിധ ജില്ലകളിൽ അടുത്ത 3 മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്ന് മൂന്നു ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് അലർട്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിനുള്ള സാധ്യതയാണ് മഴ ശക്തി പ്രാപിക്കാൻ കാരണം. കൂടാതെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. ഇത് നാളെ ന്യൂനമർദ്ദമായി മാറി, അടുത്ത 48 മണിക്കൂറിനുള്ളിൽ തമിഴ്നാട് തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് നൽകിയിരിക്കുന്നത്.
കേരളത്തിൽ ഡിസംബർ 18 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.