ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വേനൽക്കാലം എത്തിയതായി യുകെ മെറ്റ് ഓഫീസ്. അതിനാൽ വരും ദിവസങ്ങളിൽ മേഖലയിൽ അന്തരീക്ഷ താപനിലയിൽ വലിയ ഉയർച്ചയുണ്ടാകും. അതേസമയം വരും ദിവസങ്ങളിൽ നേരിയ ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്.
ഈ വാരം പലയിടങ്ങളിലും നല്ല തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. ഇതേസമയം മഴ ലഭിക്കുകയും ചെയ്യും. ഇന്ന് അന്തരീക്ഷ താപനില 20 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രവചനം. ദിവസം മുഴുവനും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു.
Discussion about this post

