ഡബ്ലിൻ: വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ റദ്ദാക്കി അയർലൻഡ് ഹൈക്കോടതി. ജോലിയിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി. നഴ്സിന് ഉടൻ തന്നെ അയർലൻഡ് വിടേണ്ടിവരും.
രോഗികളെ പരിചരിക്കുന്നതിൽ വീഴ്ചവരുത്തുകയും അവരോട് മോശമായി പെരുമാറുകയും ചെയ്ത കുറ്റത്തിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നഴ്സിംഗ് ആൻഡ് മിഡ്വൈഫെറി ബോർഡ് ഓഫ് അയർലൻഡ് നടത്തിയ ഫിറ്റ്നസ് – ടു- പ്രാക്ടീസ് അന്വേഷണത്തിൽ നഴ്സ് കുറ്റം ചെയ്തതായി വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്
2021 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഡബ്ലിനിലെ മേറ്റർ പ്രൈവറ്റ് നെറ്റ്വർക്ക് ആശുപത്രിയിൽ ആയിരുന്നു നഴ്സ് ജോലി ചെയ്തിരുന്നത്. അപ്പോഴായിരുന്നു ഇവരുടെ മോശമായ പെരുമാറ്റം. രോഗിയ്ക്ക് ഡ്രസിംഗ് നൽകുന്നതിൽ വീഴ്ചവരുത്തി, രോഗിയെ ബെഡ്പാനിൽ ഇരുത്തി, രോഗിയാണ് മോശമായി പെരുമാറി തുടങ്ങിയ നിരവധി പരാതികളാണ് നഴ്സിനെതിരെ ഉയർന്നുവന്നിരിക്കുന്നത്.

