29
29 സംവിധായകൻ രത്ന കുമാർr ഒരുക്കിയ തമിഴ് റൊമാന്റിക് ഡ്രാമ ചിത്രമാണ്. ജീവിതത്തിൽ തന്റെ സ്ഥാനം കണ്ടെത്താൻ ശ്രമിക്കുന്ന 29 വയസ്സുകാരനായ സത്യയുടെ ആത്മാന്വേഷണ യാത്രയും പ്രണയവും ബന്ധങ്ങളും നേരിടുന്ന വെല്ലുവിളികളും ചിത്രത്തിന്റെ പ്രമേയമാണ്. വിധു, പ്രീതി അസ്രാണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഭാഷ : തമിഴ്
OTT പ്ലാറ്റ്ഫോം: Netflix
OTT റിലീസ് തീയതി: ജൂൺ 5 2026
Patriot
പാട്രിയറ്റ് സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കിയ മലയാളം സ്പൈ-പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ്. ദേശീയ സുരക്ഷ, രഹസ്യാന്വേഷണം, രാഷ്ട്രീയ ഗൂഢാലോചനകൾ എന്നിവയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ മലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കുശേഷം ഒന്നിച്ചെത്തുന്നു.
ഭാഷ : മലയാളം
OTT പ്ലാറ്റ്ഫോം:Zee5
OTT റിലീസ് തീയതി: ജൂൺ 5 2026
KD
KD: The Devil ഒരു കന്നഡ ആക്ഷൻ-ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ്. സംവിധായകൻ പ്രേം ഒരുക്കിയ ചിത്രത്തിൽ ധ്രുവ സർജ, സഞ്ജയ് ദത്ത്, ശില്പ ഷെട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 1970-കളുടെ പശ്ചാത്തലത്തിൽ ഒരു സാധാരണ യുവാവായ കാളിദാസൻ (KD) കുറ്റലോകത്തിലേക്ക് കടന്നുചെല്ലുന്നതും പിന്നീട് ശക്തനായ ഗ്യാങ്സ്റ്ററായി മാറുന്നതുമാണ് ചിത്രത്തിന്റെ കഥ.
ഭാഷ : കന്നഡ
OTT പ്ലാറ്റ്ഫോം:Zee5
OTT റിലീസ് തീയതി: ജൂൺ 5 2026

