കോട്ടയം ; ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു (54) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയായിരുന്നു അന്ത്യം . കഴിഞ്ഞ മൂന്ന് മാസമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് പെരുന്നയിലെ വീട്ടുവളപ്പിൽ.
ശബരിമല സ്വർണ്ണക്കൊള്ളകേസിലെ പ്രതിയായിരുന്നു മുരാരി ബാബു. കേസിൽ അറസ്റ്റിലാകുകയും 90 ദിവസം കഴിഞ്ഞ് സ്വഭാവിക ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കോട്ടയം ചങ്ങനാശേരി സ്വദേശിയാണ് മുരാരി ബാബു. പൊലീസ് ജോലി ഉപേക്ഷിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനായത്. 1994 ലായിരുന്നു പൊലീസിൽ ജോലി കിട്ടിയത്. കോൺസ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. എന്നാൽ പരിശീലനം പൂർത്തിയാക്കിയില്ല . 1997 ലാണ് ദേവസ്വം ബോർഡിൽ ജീവനക്കാരനായത്. ദേവസ്വം ബോർഡിലെ ഉന്നത പദവിയിൽ ഉണ്ടായിരുന്ന ആളുടെ സഹായിയാ ആയിട്ടായിരുന്നു തുടക്കം . പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിരനിയമനം നൽകി.

