കൊൽക്കത്ത : മമത ബാനർജിക്കെതിരെ കേസ്. കൊൽക്കത്തയിലെ തെരഞ്ഞെടുപ്പ് റാലിയിൽ വർഗീയ പരാമർശം നടത്തിയെന്ന കേസിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. വിവിധ വിഭാഗങ്ങൾക്കിടയിൽ ഭീതിയും അസ്വസ്ഥയും ഉണ്ടാക്കാൻ മമതയുടെ പ്രസംഗം കാരണമായെന്നാണ് പരാതി. കൊൽക്കത്ത സ്വദേശിയായ തുഷാർ കാന്തി ദാസാണ് പരാതി നൽകിയിരിക്കുന്നത്.
മെയ് 20 ന് സൗത്ത് കൊൽക്കത്തയിലെ നേതാജി നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കൊൽക്കത്തയിലെ മെട്രോ ചാനലിന് മുന്നിലുള്ള എസ്പ്ലനേഡിൽ നടന്ന യോഗത്തിൽ സമാധാനം തകർക്കാനും, സംസ്ഥാനത്തിന്റെ ജനാധിപത്യ ഘടനയെ ഭീഷണിപ്പെടുത്താനും ഉദ്ദേശിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗം മമത നടത്തിയതായി പറയുന്നു.
തെരഞ്ഞെടുപ്പിന് പിന്നാലേ കൊൽക്കത്തയിലും , ബംഗാളിലെ പല ഭാഗങ്ങളും അക്രമങ്ങൾ ഉണ്ടായതും ഈ പ്രസംഗത്തിന്റെ അനന്തരഫലമാണെന്നാണ് പരാതിയിൽ പറയുന്നത്.എന്നാൽ എഫ്ഐആറിനെ “രാഷ്ട്രീയ പ്രേരിത”മെന്നാണ് തൃണമൂൽ കോൺഗ്രസ് വിശേഷിപ്പിച്ചിരിക്കുന്നത്.

