ഡബ്ലിൻ: ഗാർഡ ഷിക്കോണയിലെ ഉദ്യോഗസ്ഥർ സമരത്തിലേക്ക്. തസ്തികകൾ പരസ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഉദ്യോഗസ്ഥരെ സമരത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ വോട്ടെടുപ്പ് നടത്തും എന്നാണ് റിപ്പോർട്ടുകൾ.
ഗാർഡ ഷിക്കോണയിലെ അസോസിയേഷൻ ഓഫ് ഹയർ സിവിൽ ആൻഡ് പബ്ലിക് സെർവന്റ്സ് എന്ന സംഘടനയിലെ ഉദ്യോഗസ്ഥരാണ് സമരം ചെയ്യുന്നത്. പ്രിൻസിപ്പൽ ഓഫീസർ ലെവൽ തസ്തികകളിലേക്കുള്ള തസ്തികകളുടെ പരസ്യത്തെച്ചൊല്ലിയുള്ള തർക്കം പിന്നീട് രൂക്ഷമാകുകയായിരുന്നു. സിവിൽ സർവീസ് ജീവനക്കാരുടെ ജോലി നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്, ഈ തലത്തിൽ പരസ്യപ്പെടുത്തുന്ന ഓരോ മൂന്നിലൊന്ന് തസ്തികകളും ആന്തരികമായി നികത്തണം. എന്നാൽ 2019 മുതൽ ഈ വ്യവസ്ഥ ഗാർഡ ഷിക്കോണ പാലിച്ചിട്ടില്ലെന്നാണ് അംഗങ്ങൾ വ്യക്തമാക്കുന്നത്.

