ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 30 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ആർഡെറിയിലെ വീട്ടിൽ 40 വയസ്സുകാരനെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് അടിയന്തിര സേവനങ്ങൾ എത്തി അദ്ദേഹത്തിന് ചികിത്സ നൽകി. എന്നാൽ ജീവൻ നഷ്ടമാകുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

