മസ്കറ്റ് ; ഒമാനിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം . ഷിനാസ് തുറമുഖത്തിന് സമീപമാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. കപ്പലിനു നേരെ ആക്രമണമുണ്ടായതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. വിവരങ്ങൾ ശേഖരിച്ച് വരികയാണേന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ഷിനാസ് തുറമുഖത്തിനു സമീപം നടന്ന അപകടത്തെ പറ്റി എംബസിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രാദേശിക അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ അപകടത്തിൽപ്പെട്ട കപ്പലിനെ കുറിച്ചോ അതിലെ ജീവനക്കാരോ ഉള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുന്നത് അതീവ ഗൗരവതരമാണെന്ന് വിദേശകാര്യമന്ത്രായം പ്രസ്താവിച്ചു. പുതിയ അപകടത്തെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് ഒമാൻ അധികൃതരും , ഇന്ത്യൻ എംബസിയും .
ഒമാൻ കടലിടുക്കിൽ മൂന്ന് ദിവസത്തിനിടെ രണ്ട് വാണിജ്യക്കപ്പലുകൾക്ക് നേരെയാണ് യുഎസ് ആക്രമണമുണ്ടായത്. ഈ രണ്ട് കപ്പലുകളിലായി 48 ജീവനക്കാരാണ് ഉണ്ടായിരുന്നത് . കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ യുഎസ് നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചു വരുത്തിയിരുന്നു. ഡൊണാൾഡ് ട്രമ്പ് പ്രസിഡന്റായ ശേഷം ഇതാദ്യമായാണ് ഇന്ത്യ യുഎസ് നയതന്ത്രജ്ഞനെ വിളിച്ചു വരുത്തുന്നത് . ചരക്കുകപ്പലിന് നേരെയുണ്ടായ യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചെന്നും സ്ഥിരീകരണം ഉണ്ട്.

