സംഗീതജ്ഞൻ ഗ്ലെൻ ഹാൻസാർഡിന്റെ സംസ്കാരം ഡബ്ലിൻ സിറ്റി സെന്ററിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിൽ നടന്നു. ഓസ്കാർ ജേതാവായ ഗായകനും ഗാനരചയിതാവുമായ അദ്ദേഹം ദി റെൻസ് നെസ്റ്റ് പബ്ബിൽ നടന്ന ട്രേഡ് സെഷനിൽ പങ്കെടുത്ത് മണിക്കൂറുകൾക്കകമാണ് റോഡപകടത്തിൽ മരിച്ചത്.
സംസ്ക്കാര ചടങ്ങിൽ പ്രസിഡൻ്റ് കനോലിയെ പ്രതിനിധീകരിച്ച് ക്യാപ്റ്റൻ പോൾ ഒ’ഡോണൽ, താവോയിസച്ചിനെ പ്രതിനിധീച്ച് കമാൻഡൻ്റ് ജോ ഗ്ലെന്നൻ, ഡബ്ലിൻ ആർച്ച് ബിഷപ്പ് മൈക്കൽ മാർട്ടിൻ എന്നിവരടക്കം പങ്കെടുത്തു
ഇന്നലെ, റോയൽ ഹോസ്പിറ്റൽ കിൽമെയിൻഹാമിലെ ഐറിഷ് മ്യൂസിയം ഓഫ് മോഡേൺ ആർട്ടിലെ ബറോക്ക് ചാപ്പലിൽ അദ്ദേഹത്തിനായുള്ള പൊതു പ്രാർത്ഥനയിൽ 11,000-ത്തിലധികം ആളുകൾ പങ്കെടുത്തു.
1970 ഏപ്രിൽ 21 ന് ഡബ്ലിനിലെ ബാലിമുണിൽ ജനിച്ച ഹാൻസാർഡ് ചെറുപ്പത്തിൽ തന്നെ സംഗീത പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി .1991 ൽ അലൻ പാർക്കറുടെ ചിത്രമായ ദി കമ്മിറ്റ്മെന്റ്സിലൂടെയാണ് ശ്രദ്ധേയനായത്. 2008 ൽ ഫാലിംഗ് സ്ലോലി എന്ന ചിത്രത്തിനാണ് ഓസ്കാർ നേടിയത് .

