ഡബ്ലിൻ ; കോ കാർലോയിൽ റോഡ് അപകടത്തിൽ മരിച്ച മോട്ടോർ സൈക്കിൾ യാത്രക്കാരനെ തിരിച്ചറിഞ്ഞു. ടുള്ളോ സ്വദേശിയായ 40 കാരൻ ഡാരെൽ നോളനാണ് മരിച്ചത്. കോ വിക്ലോയിലെ ടിനഹെലിയിലായിരുന്നു താമസം. ഞായറാഴ്ച രാവിലെ 9.30 ഓടെ ലീഗ്ലിൻബ്രിഡ്ജിലെ ബാലിക്നോക്കനിൽ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
എയർ ആംബുലൻസിൽ ഡബ്ലിനിലെ മേറ്റർ മിസെറിക്കോർഡിയ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അറിയപ്പെടുന്ന മോട്ടോർ സൈക്കിൾ പ്രേമിയും ഹൂളിഗൻസ് എംസിസി അംഗവുമായ നോളൻ, ഐറിഷ് സൊസൈറ്റി ഫോർ ഓട്ടിസത്തിന്റെ സഹായത്തിനായി കിൽകെന്നി ബൈക്കേഴ്സുമായി ചേർന്ന് ചാരിറ്റി മോട്ടോർ സൈക്കിൾ മത്സരത്തിൽ പങ്കെടുക്കാനിരിക്കെയായിരുന്നു അപകടം.

