കൽപ്പറ്റ: വയനാട്ടിൽ ഷിഗെല്ല പടരുന്നു . ബത്തേരിയിൽ അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.മൂന്ന് കുട്ടികൾക്ക് നേരത്തെ രോഗബാധ കണ്ടെത്തിയിരുന്നു. കോളിയാടി മാർ ബസേലിയസ് സ്കൂളിലെ കുട്ടികൾക്കാണ് രോഗം ബാധിച്ചത്.
രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്നോ എന്ന് ആശങ്കയുണ്ട്. നേരത്തെ സ്കൂളിലെ കുട്ടികളിലും അധ്യാപകരിലും മാത്രമാണ് രോഗലക്ഷണങ്ങൾ കാണിച്ചിരുന്നത്. ഇപ്പോൾ, കുട്ടികളുടെ ബന്ധുക്കളിൽ ചിലർക്കും രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് സംശയം ഉയർന്നിരിക്കുന്നത്. കുട്ടികളുമായുള്ള സമ്പർക്കത്തിലൂടെ രോഗലക്ഷണങ്ങൾ കാണിച്ചവരുടെ എണ്ണം 18 ആയി. അവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. നേരത്തെ പരിശോധനയ്ക്ക് അയച്ച 18 കുട്ടികളുടെ ഫലങ്ങൾ ഉടൻ ലഭ്യമാകും.
പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്തെ കിണറുകളിൽ ക്ലോറിനേഷൻ നടത്തുന്നുണ്ട് . സ്കൂളുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്കായി അയയ്ക്കാനുള്ള നീക്കവുമുണ്ട്. നിലവിൽ 58 കുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കെ മുരളീധരൻ പറയുന്നത് . രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ ചികിത്സയ്ക്കായി പ്രത്യേക പ്രോട്ടോക്കോൾ തയ്യാറാക്കും. വൃത്തിഹീനമായി നടത്തുന്ന ഹോട്ടലുകളിലും, തട്ടുകടകളിലും പരിശോധന നടത്താനും ശുചിത്വം ഉറപ്പ് വരുത്താനുമുള്ള നിർദേശം മന്ത്രി നൽകി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

