തിരുവനന്തപുരം : പത്തനം തിട്ടയിൽ ബംഗാളിയായി ബംഗ്ലാദേശി ഭീകരൻ കഴിഞ്ഞത് അഞ്ച് വർഷം . ജുവൽ കിംഗ് എന്ന ബംഗ്ലാദേശിയാണ് ഇതരസംസ്ഥാന തൊഴിലാളി എന്ന ലേബലിൽ പത്തനംതിട്ടയിൽ കഴിഞ്ഞത്. കോയിപ്രം പഞ്ചായത്തിലെ പൂവത്തൂർക്കുന്നം, നെല്ലിക്കൽ മേഖലകളിലാണ് ഇയാൾ താമസിച്ചിരുന്നത്. അടുത്തിടെ ബംഗ്ലാദേശിലേയ്ക്ക് മടങ്ങി. ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനാൽ വാട്സാപ്പിൽ മെസെജ് അയക്കാൻ കരാറുകാരൻ ശ്രമിച്ചപ്പോഴാണ് പ്രൊഫൈൽ പിക്ചറാക്കിയ ബംഗ്ലാദേശി പതാക ശ്രദ്ധയിൽപ്പെട്ടത്.
ബംഗ്ലാദേശി പാർലമെന്റും, ദേശീയ പ്രതീകങ്ങളും ഇതിൽ കാണാം . ഭാരതത്തിന്റെ പതാകയ്ക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്നതായിരുന്നു വാട്സാപ്പ് സ്റ്റാറ്റസ് .തുടർന്ന് നടത്തിയ പരിശോധനയിലാണ് ജുവൽ കിംഗ് ബംഗ്ലാദേശിയാണെന്ന് വ്യക്തമായത്. ഒപ്പം ജോലി ചെയ്യുന്നവരോട് സംസാരിക്കാത്ത പ്രകൃതമായിരുന്നു ജുവൻ കിംഗിന് . ഖുറാൻ വചനങ്ങൾ കേട്ടായിരുന്നു ജോലികൾ ചെയ്തിരുന്നതെന്നും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.

