ഡബ്ലിൻ: ലെവൽ ക്രോസിംഗിലെ നിയമ ലംഘനം ഏറ്റവും കൂടുതൽ രേഖപ്പെടുത്ത നഗരമായി ഡബ്ലിൻ. ഈ വർഷം ഇതുവരെ അയർലൻഡിൽ 31 സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ 25 എണ്ണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഡബ്ലിനിലാണ്. ഐറിഷ് റെയിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്.
ലാൻഡ്സ്ഡൗണിൽ ലെവൽക്രോസിംഗുകളിലെ നിയമ ലംഘനം സംബന്ധിച്ച് 11 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സെർപെന്റൈൻ അവന്യൂവിൽ അഞ്ച് സംഭവങ്ങളും സിഡ്നി പരേഡിൽ നാല് സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൗണ്ടി വിക്ലോയിലെ ബ്രേയിലാണ് ബാക്കിയുള്ള ആറ് സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Discussion about this post

