ഡബ്ലിൻ: അയർലൻഡിൽ ഡീസൽ വില കുറഞ്ഞു. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ജൂണിൽ ലിറ്ററിന് 9 സെന്റ് ആണ് കുറഞ്ഞത്. അതേസമയം പെട്രോൾ വില വർധിച്ചു.
കഴിഞ്ഞ മാസം ഡീസൽ ലിറ്ററിന് 1.97 യൂറോ ആയിരുന്നു വില. ഇത് ഈ മാസം 1.88 യൂറോ എന്ന നിലയിലേക്ക് താഴ്ന്നു. എന്നാൽ പെട്രോൾ വിലയിൽ ലിറ്ററിന് രണ്ട് സെന്റിന്റെ വർധനവ് ഈ മാസം ഉണ്ടായി. പെട്രോൾ ലിറ്ററിന് 1.84 യൂറോയാണ് ഈ മാസത്തെ വില. അതേസമയം ഇന്ധനവിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്ട്രിക് വാഹന ചാർജിംഗ് നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നു.
Discussion about this post

