ലൗത്ത്: കൗണ്ടി ലൗത്തിലെ ഗ്ലൈഡ് നദിയിൽ ചത്തനിലയിൽ കണ്ടെത്തിയത് 20,000 ത്തിലധികം മീനുകളെ. ഇൻലാൻഡ് ഫിഷറീസ് അയർലൻഡ് ആണ് ഇക്കാര്യം അറിയിച്ചത്. നദിയിലെ നല്ലൊരുശതമാനം മത്സ്യസംബന്ധത്താണ് ഇല്ലാതായത് എന്നും ഏജൻസി വ്യക്തമാക്കി. ആർടിഇയുടെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ ഐഎഫ്ഐയുടെ ഈസ്റ്റർ റിവർ ബേസിൻ ഡിസ്ട്രിക്റ്റ് ഡയറയക്ടർ റോണൻ മാറ്റ്സൺ ആയിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച ആയിരുന്നു നദിയിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊന്തിയത്.
കാർഷിക മാലിന്യങ്ങൾ നദിയിൽ കലർന്നതാണ് മീനുകൾ കൂട്ടത്തോടെ ചത്ത്പൊന്താൻ കാരണം ആയത് എന്ന് റോണൻ പറഞ്ഞു. നദിയിലെ ജലത്തിന്റെ സാമ്പിളുകൾ പരിശോധനകൾക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. നദിയിലെ എല്ലാ ഇനം മത്സ്യങ്ങളും ചത്തിട്ടുണ്ട്. മൈനോ, സ്റ്റിക്കിൾബാക്ക് മത്സ്യങ്ങളാണ് ചത്തവയിൽ ഭൂരിഭാഗം എന്നും മാറ്റ്സൺ കൂട്ടിച്ചേർത്തു.

