ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ വളർത്തുനായയുടെ ആക്രമണത്തിൽ കുട്ടിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഉടമയ്ക്ക് പിഴശിക്ഷ വിധിച്ച് കോടതി. ബ്രൂംഹിൽപാർക്ക് മേഖലയിൽ ആയിരുന്നു സംഭവം. അഞ്ച് വയസ്സുള്ള കുട്ടിയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു സംഭവം. ലൂക്കാസ് ബ്ജോർക്ക്മാൻ- ലോണി എന്ന വ്യക്തിയുടെ നായയായിരുന്നു കുട്ടിയെ ആക്രമിച്ചത്. വീടിന്റെ കോമ്പൗണ്ടിൽ നിന്നും പുറത്തുകടന്ന നായ കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 750 പൗണ്ടാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതിൽ നിന്നും 500 പൗണ്ട് പരിക്കേറ്റ കുട്ടിയ്ക്ക് നഷ്ടപരിഹാരമായി നൽകും. ബാക്കി കോടതി ചിലവുകൾക്കായി പരിഗണിക്കും.
Discussion about this post

