കോർക്ക്: കൗമാരക്കാരായ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കായിക പരിശീലകന് തടവ് ശിക്ഷ. 63 കാരനായ കോർക്ക് സ്വദേശിയ്ക്കാണ് കോടതി 14 വർഷം തടവ് ശിക്ഷ വിധിച്ചത്. വിചാരണ വേളയിൽ ഇയാൾ പെൺകുട്ടികളോട് കാണിച്ചത് വലിയ ക്രൂരതയാണെന്ന് കോടതി വിലയിരുത്തി.
2020- 2021 വർഷക്കാലത്ത് ആയിരുന്നു സംഭവം. രണ്ട് പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. അന്ന് 12 വയസ്സ് മാത്രമായിരുന്നു ഇരകൾക്ക് പ്രായം. തനിക്ക് വഴങ്ങിയില്ലെങ്കിൽ കായിക പരിപാടികളിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാൾ പെൺകുട്ടികളെ നിരന്തരം പീഡനത്തിന് ഇരയാക്കിയത്. ഇയാളുടെ പീഡനത്തിൽ സഹികെട്ട പെൺകുട്ടികൾ വിവരം പുറത്തുപറയുകയായിരുന്നു.
Discussion about this post

