ഡബ്ലിൻ: ഡബ്ലിനിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ യുവതിയെ വിട്ടയച്ചു. ഏകദേശം 20 വയസ്സ് പ്രായം തോന്നിയ്ക്കുന്ന യുവതിയെ ആണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരുന്നത്. യുവതിയ്ക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച ആയിരുന്നു നൈജീരിയൻ പൗരനായ 21 വയസ്സുള്ള ഖയ്യും ബലോഗുൺ കൊല്ലപ്പെട്ടത്. നിശാക്ലബ്ബിൽ നിന്നും മടങ്ങുന്നതിനിടെയുണ്ടായ തർക്കത്തിനിടെ ഖയ്യുമിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തിൽ 20 വയസ്സുള്ള യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ കസ്റ്റഡിയിൽ തുടരുകയാണ്.
Discussion about this post

