ഡബ്ലിൻ: അയർലൻഡിൽ ക്യാബിനറ്റ് സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഭരണഘടനാപരമായി അനുശാസിക്കുന്ന സീറ്റുകളുടെ എണ്ണം 15 ആണ്. എന്നാൽ അതിനപ്പുറം സീറ്റുകളുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ടെന്നും മാർട്ടിൻ അഭിപ്രായപ്പെട്ടു.
കോർക്ക് സിറ്റി ഹാളിൽ നടന്ന ഫെയർ സീസ് കോൺഫറൻസിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു മീഹോൾ മാർട്ടിന്റെ പ്രതികരണം. ജനസംഖ്യ വളരുകയാണ്. സമൂഹം വികസിക്കുകയാണ്. അതിനനുസരിച്ച് നമ്മുടെ ക്യാബിനറ്റിന് അധിക ശേഷിയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

