തിരുവനന്തപുരം ; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ എസ് എഫ് ഐ ജില്ലാ പ്രസിഡന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി . ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് വിജയ് വിമലിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ അവസാനം അറസ്റ്റിലായത് വിമലാണ് . വീട്ടിൽ കയറിയാണ് പൊലീസ് വിമലിനെ പിടികൂടിയത്. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അംഗം കൂടിയാണ് വിമൽ. കേരള സർവകലാശാല യൂണിയൻ മുൻ ചെയർമാനുമായിരുന്നു വിമൽ.
വിജയ് വിമലിന്റെ പുല്ലുവിളയിലെ വീട്ടിൽ പുലർച്ചെയോടെ അതീവ രഹസ്യമായി എത്തിയാണ് സിറ്റി ഷാഡോ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.വിജയ് വിമൽ കൂടി അറസ്റ്റിലായതോടെ ഈ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം 26 ആയി. അതിനിടെ എസ് എഫ് ഐ ജില്ലാ പ്രസിഡന്റിനെ വീട്ടിൽ കയറി അതിക്രമം കാട്ടിയെന്ന് ആരോപിച്ച് സിപിഎം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

