കാസർകോട് : യുക്രെയ്നിൽ കപ്പൽ സ്ഫോടനത്തിൽ മരിച്ച അഖിൽ ജോയലിന്റെ വേർപാട് വിശ്വസിക്കാകാതെ നാടും, നാട്ടുകാരും . രണ്ട് മാസം മുൻപായിരുന്നു അഖിലിന്റെ വിവാഹനിശ്ചയം നടന്നത്. വരുന്ന ഏപ്രിലിൽ വിവാഹം നടക്കാനിനിരിക്കെയാണ് അഖിലിന്റെ മരണം. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ ജോയന്റെയും സാലിയുടെയും ഏക മകനായിരുന്നു മരിച്ച അഖിൽ ജോയൻ (26). യുക്രെയ്നിലെ ഒഡെസ തീരത്ത് റഷ്യൻ മിസൈൽ ചരക്ക് കപ്പലിൽ പതിച്ചതിനെ തുടർന്നുണ്ടായ സ്ഫോടനത്തിലാണ് അഖിൽ മരിച്ചത്.
19 വയസിലാണ് അഖില് മർച്ചന്റ് നേവിയിൽ ചേർന്നത് . മുംബൈ ആസ്ഥാനമായുള്ള ഓഷ്യൻ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഗോൾഡൻ ലിയോ എന്ന ചരക്ക് കപ്പലിൽ കഴിഞ്ഞ ആറ് വർഷമായി ജോലി ചെയ്തു വരികയായിരുന്നു. അടുത്ത സമയത്തായി പുതിയ ജോലി തേടാനും അഖിൽ ശ്രമിച്ചിരുന്നു. പിതാവ് ജോയൻ ഇലക്ട്രിക്കൽ ഷോപ്പ് ജീവനക്കാരനാണ് . അമ്മ സാലി ഇൻഷുറൻസ് ഏജന്റും . അടുത്തിടെയാണ് അഖിൽ ഏറെ ആഗ്രഹിച്ചിരുന്നത് പോലെ സ്വന്തം വീട് നിർമ്മിച്ചത്. മൂന്ന് മാസം മുമ്പാണ് വിവാഹനിശ്ചയത്തിനായി നാട്ടിലെത്തുകയും ചെയ്തിരുന്നു. ആലപ്പുഴ സ്വദേശിയായിരുന്നു പ്രതിശ്രുത വധു .
വിവാഹനിശ്ചയത്തിനുശേഷം, അടുത്ത മാസം തന്നെ അഖിൽ ജോലിയിൽ തിരിച്ചെത്തി. അഖിൽ കഴിവുള്ള വടംവലി താരമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു . സ്കൂൾ കാലം മുതൽ മികച്ച കളിക്കാരനായിരുന്നു. റഷ്യൻ മിസൈൽ ആക്രമണത്തിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. ഗുർപ്രീത് സിംഗ് ഭട്ട്, ജഗൻ സിംഗ്, അഭിഷേക് നിഷാദ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് ഇന്ത്യക്കാർ. സിറിയൻ പൗരന്മാരും ഒരു യുക്രേനിയൻ പൗരനും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇന്ത്യൻ പൗരൻ സെബാസ്റ്റ്യൻ ബ്ലെസൻ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. കപ്പലിൽ സ്ഫോടനം നടക്കുമ്പോൾ 18 ജീവനക്കാർ ഉണ്ടായിരുന്നു.

