കോർക്ക്: കൗണ്ടി കോർക്കിൽ എടിഎം മെഷീനിൽ നിന്നും പണം മോഷ്ടിക്കാൻ ശ്രമം. മല്ലോയിലെ സൂപ്പർ വാലു സൂപ്പർമാർക്കറ്റിൽ സ്ഥാപിച്ച മെഷീൻ കൊള്ളയടിക്കാൻ ആയിരുന്നു മോഷ്ടാക്കൾ ശ്രമിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെ ആയിരുന്നു സംഭവം. ജെസിബി ഉപയോഗിച്ചായിരുന്നു ഇവർ എടിഎം കൊള്ളയടിക്കാൻ ശ്രമിച്ചത്. ജെസിബിയുമായി എത്തിയ ഇവർ സ്റ്റീൽ സുരക്ഷാ ഷട്ടറുകൾ തകർത്ത് അകത്തേയ്ക്ക് പ്രവേശിക്കാൻ നോക്കുകയായിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടു. ഇതോടെ വാഹനം ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
Discussion about this post

