കോർക്ക്: പിരിച്ചുവിടൽ സംബന്ധിച്ച് ആശുപത്രിയ്ക്കെതിരെ വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനിൽ പരാതി നൽകിയ നഴ്സിന് തിരിച്ചടി. പരാതി കമ്മീഷൻ തള്ളി. മേരി മൗണ്ട് യൂണിവേഴ്സിറ്റി ആശുപത്രിയ്ക്കെതിരെ അവിടുത്തെ ജീവനക്കാരിയായ മേരി റൂത്ത് മാർക്കോസ് ആണ് പരാതി നൽകിയത്.
2002 മുതൽ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു മേരി. ഇതിനിടെ മകന് മാനസിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് 2016 മുതൽ രാത്രി ഷിഫ്റ്റുകളിൽ മാത്രമാണ് ഇവർ ജോലി ചെയ്തിരുന്നത്. എന്നാൽ ഇവർ പകൽ മറ്റൊരു സ്ഥലത്ത് ജോലിചെയ്യുകയായിരുന്നു. ഇത് കണ്ടെത്തിയ ആശുപത്രി അധികൃതർ രാത്രി ഷിഫ്റ്റ് തുടരണമെങ്കിൽ ആറ് മാസം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യാൻ ഇവരോട് ആവശ്യപ്പെട്ടു. ഇതോടെ രാജിവച്ച ഇവർ ആശുപത്രിയ്ക്കെതിരെ പരാതി നൽകുകയായിരുന്നു.

