ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികന് പരിക്ക്. 50 വയസ്സുള്ള വ്യക്തിയ്ക്കാണ് സാരമായി പരിക്കേറ്റത്. അദ്ദേഹത്തെ മേറ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 7.40 ന് കാബ്രയിലെ ഫൗസാഗ് അവന്യൂവിൽ ആയിരുന്നു സംഭവം. കാറും ഇലക്ട്രിക് ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഈ അപകടത്തിലാണ് സൈക്കിൾ യാത്രികന് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
Discussion about this post

