ഡബ്ലിൻ: ഇലക്ട്രിക് അയർലൻഡിന് പിന്നാലെ ഊർജ്ജവില വർധനവ് പ്രഖ്യാപിച്ച് യുനോയും. ഗ്യാസ്, വൈദ്യുതി വിലകൾ അടുത്ത മാസം മുതൽ വർധിപ്പിക്കുമെന്നാണ് യുനോയുടെ പ്രഖ്യാപനം. സാധാരണക്കാരന് മേൽ ഇരട്ടി പ്രഹരം ആകുന്നതാണ് യുനോയുടെ പ്രഖ്യാപനം.
വൈദ്യുതിയ്ക്ക് 9.5 ശതമാനവും ഗ്യാസിന് 11 ശതമാനവും ആണ് വർധിപ്പിക്കുന്നത്. ഈ വിലകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽവരും. യുനോ ഉപഭോക്താക്കളുടെ വാർഷിക വൈദ്യുതി ബില്ലിൽ ഇത് 168 യൂറോയുടെ വർധനവും വാർഷിക ഗ്യാസ് ബില്ലിൽ 156 യൂറോയുടെ വർധനവും ഇത് സൃഷ്ടിക്കും. 2023 ഓഗസ്റ്റിന് ശേഷം ആദ്യമായിട്ടാണ് യുനോ വിലകൾ വർധിപ്പിക്കുന്നത്.
Discussion about this post

