ഡബ്ലിൻ: ഡബ്ലിനിൽ ഒരു പബ്ബ് കൂടി ഓർമ്മയാകുന്നു. വെസ്റ്റ് ഡബ്ലിനിലെ റൗളാഗ് ഷോപ്പിംഗ് സെന്ററിൽ സ്ഥിതി ചെയ്യുന്നത് ഫിഞ്ചസ് എന്ന പബ്ബാണ് അടച്ചുപൂട്ടുന്നത്. ഈ പബ്ബ് ഉടനടി പൊളിച്ച് നീക്കും. പതിറ്റാണ്ടുകളായി നീൽസ്ടൗണിലെയും ക്ലോണ്ടാൽക്കിനിലെയും ആളുകളുടെ ഇഷ്ടകേന്ദ്രമായി തുടർന്നിരുന്ന പബ്ബാണ് ഇത്.
വർഷങ്ങൾക്ക് മുൻപ് തന്നെ ഈ കെട്ടിടവും ഇതിനോട് ചേർന്നുള്ള സ്ഥലവും ഉടമകൾ വിറ്റിരുന്നു. നിലവിലെ ഉടമകൾ പബ്ബ് പൊളിച്ച് ഇവിടെ അപ്പാർട്ട്മെന്റുകൾ നിർമ്മിക്കും. 26 പുതിയ അപ്പാർട്ട്മെന്റുകളും ഒരു ചെറിയ ബാറുമാണ് ഇവിടെ നിർമ്മിക്കുക. അതേസമയം പബ്ബ് അടച്ച്പൂട്ടുന്നതുവഴി വർഷങ്ങളായി ഇവിടെ ജോലി ചെയ്തവർക്ക് തൊഴിൽ നഷ്ടം കൂടിയാണ് സംഭവിച്ചിരിക്കുന്നത്.

