ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ വൻ ലഹരിവേട്ടയുമായി പോലീസ്. 5.1 മില്യൺ യൂറോയുടെ കഞ്ചാവ് പിടിച്ചെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച നടത്തിയ പ്രത്യേക ദൗത്യത്തിലാണ് ഇത്രയുമേറെ കഞ്ചാവ് പിടിച്ചെടുത്തത്. ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോ യും റെവന്യൂ വിഭാഗത്തിന്റെ കസ്റ്റംസ് സർവ്വീസും സംയുക്തം ആയിട്ടായിരുന്നു പരിശോധന. ഇതിൽ 255 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. 20, 40, 50, 60 എന്നിങ്ങനെ പ്രായത്തിലുള്ളവരാണ് പിടിയിലായത്.
Discussion about this post

