അർമാഗ്: കൗണ്ടി അർമാഗിൽ വീടിന് നേരെ പെട്രോൾ ബോംബേറ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അർമാഗിലെ ടാൻഡ്രാഗിയിൽ ആയിന്നു സംഭവം.
വുഡ്വ്യൂ പാർക്ക് മേഖലയിലെ വീടിന് നേരെ ആയിരുന്നു ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച രാത്രി 11.20 ഓടെ വീടിന് മുൻപിലേക്ക് പ്രതി പെട്രോൾ ബോംബ് എറിയുകയായിരുന്നു. സംഭവ സമയം വീടുകളിൽ ആളുകൾ ഉണ്ടായിരുന്നു. ഉടനെ ഇവർ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
Discussion about this post

