ഡബ്ലിൻ: അയർലൻഡിൽ വീണ്ടും ലഹരിവേട്ട. 1.4 മില്യൺ യൂറോ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം നിഷേധിച്ചു.
ബുധനാഴ്ച ആയിരുന്നു പ്രതികളെ പിടികൂടിയത്. ക്ലോണ്ടാൽക്കിനിലെ കിൽകാർബറി ഗ്രെഞ്ചിലെ ആഷ് ഗ്രീനിലെ പാട്രിക് ഒ’ഗ്രാഡി (52), ബാൽഡോയിലിലെ റെഡ് ആർച്ചസ് ക്ലോസ് സ്വദേശിയും 32 കാരനുമായ ക്രിസ്റ്റഫർ ഡോഹെർട്ടിയെയും ആണ് അറസ്റ്റ് ചെയ്തത്. വാനിൽ ലഹരി കടത്താൻ ശ്രമിക്കുകയായിരുന്നു ഇവർ. ഇതിനിടെ പിടിയിലാകുകയായിരുന്നു.
Discussion about this post

