തിരുവനന്തപുരം : ഇഡി റെയ്ഡിനെതിരെ എല്ലാ സ്ഥലങ്ങളിലും ശാന്തമായാണ് പ്രതിഷേധിച്ചതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഇഡി റെയ്ഡിൽ തന്നോട് ഒന്നും ചോദിച്ചില്ല , എന്നാൽ വീണയുടെ ഒരു അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. അത് വസ്തുതയാണ് , ഞാൻ അവിടെ ഉണ്ടായിരുന്നുവെന്ന് മാത്രം എന്നാണ് റെയ്ഡിനെ കുറിച്ചുള്ള പിണറായിയുടെ പ്രതികരണം.
ബിജെപി മറ്റ് പാർട്ടിയിലെ നേതാക്കൾക്കെതിരെ പ്രയോഗിക്കുന്ന ആയുധമാണ് ഇഡി. സങ്കുചിതമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നുള്ളത് അദ്ദേഹത്തോടാണ് ചോദിക്കേണ്ടത്.എല്ലാ കാലത്തും നമ്മുടെ രാജ്യത്ത് ബിജെപി അധികാരത്തിൽ വന്നതിനു ശേഷം മറ്റ് പാർട്ടികൾക്ക് നേരെ മോശമായ നീക്കങ്ങളാണ് നടത്തുന്നത് . ഇത് നമ്മുടെ രാജ്യത്തിന്റെ വസ്തുതകൾക്ക് ചേരാത്ത നിലപാടാണ്. കോൺഗ്രസ് അവർക്കെതിരെ നീക്കങ്ങൾ വരുമ്പോൾ മാത്രമാണ് പ്രതികരിക്കാറുള്ളത് . എം കെ സ്റ്റാലിൻ , അരവിന്ദ് കെജ്രിവാൾ എന്നിവർ ആ നടപടിയ്ക്കെതിരെ രംഗത്ത് വന്നിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
വിഡി സതീശൻ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെയാണ് പിണറായിയുടെ വീട്ടിൽ റെയ്ഡ് നടന്നതെന്നും , അതുകൊണ്ട് തന്നെ ഇതിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു സിപിഎമ്മിന്റെ ആരോപണം. റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി സംഘത്തിനു നേരെ ആക്രമണമുണ്ടായി . സംഭവത്തിൽ കണ്ടാലറിയാവുന്ന 300 ഓളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്

