ഡബ്ലിൻ: അയർലൻഡിൽ ഭവനവില വീണ്ടും ഉയരുമെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അയർലൻഡ്. ഭവന വിലയിൽ ഈ വർഷത്തിൽ നാല് ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്നാണ് ബാങ്ക് ഓഫ് അയർലൻഡ് വ്യക്തമാക്കുന്നത്. രണ്ട് മാസങ്ങളായി വീടുകളുടെ ചോദിക്കുന്ന വിലയിലും വർധനവ് ഉണ്ടായിട്ടുണ്ട്.
ഏപ്രിൽ മെയ് മാസങ്ങളിൽ പ്രോപ്പർട്ടികൾ പ്രീമിയത്തിൽ വിൽക്കുന്നത് തുടർന്നതായി ബാങ്ക് വ്യക്തമാക്കി. ചോദിക്കുന്ന വിലയേക്കാൾ 6.7 ശതമാനം കൂടുതൽ ആയിരുന്നു ശരാശരി വിൽപ്പന വിലകൾ. ഇത് വീടുകളുടെ വിൽപ്പനയിൽ മത്സരത്തിന് കാരണം ആയി. 2026 ലെ ആദ്യ മൂന്ന് മാസങ്ങളിൽ മൈഹോം അക്സസിംഗ് വിലകൾ 1% വർദ്ധിച്ച് ശരാശരി 385,000 യൂറോ ആയി. വാർഷികാടിസ്ഥാനത്തിൽ 4.7% വർദ്ധനവിനെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.
Discussion about this post

