ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില വർധിക്കുന്ന പശ്ചാത്തലത്തിൽ വളർത്തുനായ്ക്കളുടെ ഉടമകൾക്ക് മുന്നറിയിപ്പുമായി ഡോഗ് ട്രസ്റ്റ് അയർലൻഡ്. നിലവിലെ സാഹചര്യത്തിൽ നായ്ക്കളുമായി പുറത്തുപോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ട്രസ്റ്റ് അധികൃതർ നിർദ്ദേശിച്ചു. താപനില 20 ഡിഗ്രിയും മറികടന്നതിനാൽ ആളുകൾ അവരുടെ ദിനചര്യകൾ പുന:പരിശോധിക്കണം എന്നാണ് മുന്നറിയിപ്പ്.
നായ്ക്കളുമായി വ്യായാമത്തിന് ഇറങ്ങുന്നവർ ശ്രദ്ധ പുലർത്തണം. നായ്ക്കളെ കൊണ്ട് വ്യായാമം ചെയ്യിക്കുന്നതിലും കരുതൽ വേണം. മനുഷ്യർക്ക് അധികം ചൂട് അനുഭവപ്പെടില്ലെങ്കിലും നായ്ക്കൾക്ക് കടുത്ത ചൂട് അനുഭവപ്പെടാം. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. നായ്ക്കളെ കൊണ്ടുള്ള നടത്തം 20 മിനിറ്റായി പരിമിതപ്പെടുത്തണമെന്നും ട്രസ്റ്റ് നിർദ്ദേശിക്കുന്നു.

