ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രിയായതിനു ശേഷം മോദിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ച്ചയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസായ സേവാ തീർത്ഥിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച .
ധനകാര്യവകുപ്പ് മന്ത്രി കൂടിയായ സതീശൻ കേന്ദ്രമന്ത്രി ധനമന്ത്രി നിർമ്മല സീതാരാമനുമായും കൂടിക്കാഴ്ച്ച നടത്തും. സംസ്ഥാനം കടന്നു പോകുന്ന സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചും സതീശൻ നിർമ്മല സീതാരാമനെ ബോധ്യപ്പെടുത്തും. ജി എസ് ടി കൗൺസിൽ യോഗങ്ങളിലും കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി സതീശനാകും പങ്കെടുക്കുക. നാളെ ആഭ്യന്തരമന്ത്രി അമിത് ഷായുമായും അദ്ദേഹം ചർച്ച നടത്തും.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പാക്കാത്ത പല കേന്ദ്രപദ്ധതികളും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായേക്കാം. ദേശീയപാതാ വികസനം , റെയിൽ വേ വികസനം, എയിംസ്, മെട്രോ തുടങ്ങി പദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ പിന്തുണ നേടിയെടുക്കാനാകും സതീശൻ സർക്കാരിന്റെ ശ്രമം.

