ഡബ്ലിൻ: രക്ഷിതാക്കൾക്ക് മേലുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ഹിൽഡെഗാർഡ് നൗട്ടൻ. ഇത് സംബന്ധിച്ച് സ്കൂൾ പ്രിൻസിപ്പാൾമാർക്ക് നിർദ്ദേശം നൽകി. ചില സ്കൂളുകൾ ഐപാഡുകളും ഡിജിറ്റൽ ഉപകരണങ്ങളും വാങ്ങാൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ നിർദ്ദേശം.
വിഷയത്തിൽ രക്ഷിതാക്കൾ ആശങ്ക ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രിൻസിപ്പാൾമാർക്ക് മന്ത്രി കത്ത് നൽകുകയായിരുന്നു.
ജൂനിയർ സൈക്കിളിനോ സീനിയർ സൈക്കിളിനോ വിദ്യാർത്ഥികൾക്ക് സ്വന്തമായി ലാപ്ടോപ്പോ ഉണ്ടായിരിക്കണമെന്ന നിബന്ധനയില്ലെന്ന് മന്ത്രി കത്തിൽ അറിയിച്ചു. പലപ്പോഴും ഇത്തരം നിർദ്ദേശങ്ങൾ കടമെടുക്കുന്നതിലേക്ക് രക്ഷിതാക്കളെ നയിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

