ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ് 1.20 ഓടെ ആയിരുന്നു സംഭവം. ന്യൂടൗൺഡാർഡിലെ കാസിൽബൺ ഡ്രൈവ് മേഖലയിൽവച്ചാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.
കാൽനട യാത്രികനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി അദ്ദേഹത്തെ ആശുപത്രിയിലാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
Discussion about this post

