ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ വൻ ലഹരിവേട്ട. 75 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് 1.5 മില്യൺ യൂറോ വിലമതിയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതി നിലവിൽ പോലീസ് സ്റ്റേഷനിൽ തുടരുകയാണ്.
ലിമെറിക്കിലും ഡബ്ലിനിലും കഴിഞ്ഞ ദിവസം ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് നോർത്ത് ഡബ്ലിനിലും ലഹരിവേട്ട നടന്നത്. സംഭവത്തിൽ 30 വയസ്സുള്ള വ്യക്തിയാണ് അറസ്റ്റിലായിട്ടുള്ളത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

