ഡബ്ലിൻ: ഡബ്ലിനിൽ നിന്നുള്ള എയർ ലിംഗസ് വിമാനം അടിയന്തിരമായി താഴെയിറക്കി. വ്യാഴാഴ്ച രാവിലെ 6.26 ഓടെ ആയിരുന്നു സംഭവം. അടിയന്തിര സാഹചര്യത്തെ തുടർന്നാണ് വിമാനം താഴെയിറക്കിയത് എന്നാണ് റിപ്പോർട്ടുകൾ.
ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിൽ ആയിരുന്നു വിമാനം അടിയന്തിരമായി ഇറക്കിയത്. 37,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ പൈലറ്റിന് സന്ദേശം ലഭിക്കുകയായിരുന്നു. ഡബ്ലിനിൽ നിന്നും ജനീവയിലേക്ക് ആയിരുന്നു വിമാനം പുറപ്പെട്ടത്.
Discussion about this post

