ഡബ്ലിൻ: ബ്ലാഞ്ചാർഡ്സ്ടൗണിൽ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇന്നലെ ആയിരുന്നു 16 വയസ്സുള്ള രണ്ട് കുട്ടികളെ കോടതിയിൽ ഹാജരാക്കിയത്. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മോഷണം നടത്തുക ലക്ഷ്യമിട്ടായിരുന്നു ഇരുവരും ചേർന്ന് 30 കാരനെ ആക്രമിച്ചത്. രണ്ട് കൗമാരക്കാരിൽ ഒരാളെ യുവാവിനെ ആക്രമിച്ചപ്പോൾ രണ്ടാമൻ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നുവെന്ന് പോലീസ് കോടതിയെ അറിയിച്ചു. രണ്ട് പേർക്കുമെതിരെ മർദ്ദനം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Discussion about this post

