ഡബ്ലിൻ: ഡബ്ലിനിൽ യുവാവിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കൗമാരക്കാർ അറസറ്റിൽ. രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബ്ലാഞ്ചാർഡ്സ്ടൗണിൽ ഞായറാഴ്ച ആയിരുന്നു ഇവരുടെ ആക്രമണത്തിൽ 30 വയസ്സുള്ള യുവാവിന് പരിക്കേറ്റത്.
ഇന്നലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരും നിലവിൽ വെസ്റ്റ് ഡബ്ലിൻ ഗാർഡ സ്റ്റേഷനിൽ കസ്റ്റഡിയിൽ തുടരുകയാണ്. ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരമാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ കനോലി ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
Discussion about this post

