ടൈറോൺ: കൗണ്ടി ടൈറാണിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെയോടെയായിരുന്നു ഒമാഗിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായത്.
വോൾവോയും മസ്ദായു തമ്മിൽ കൂട്ടിയിടിച്ച് ആയിരുന്നു അപകടം. ക്ലാനബോഗൻ റോഡ് മേഖലയിൽ ആയിരുന്നു സംഭവം. രാവിലെ 9.10 ഓടെയാണ് വിവരം പോലീസിന് ലഭിച്ചത്. പിന്നാലെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തുകയായിരുന്നു. അപകടസമയത്ത് അതുവഴി കടന്ന് പോയ വാഹന യാത്രികർ ഡാഷ് ക്യാം പരിശോധിക്കേണ്ടതാണ്. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

