ഡബ്ലിൻ: ഡബ്ലിനിലെ ലൗഗ്ലിൻസ്ടൗണിൽ ഉണ്ടായ അപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം. 20 വയസ്സുകാരിയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാത്രി 11.50 ഓടെ എൻ11 ബ്രേ റോഡിൽ ആയിരുന്നു സംഭവം. വഴിയിലൂടെ നടന്ന് പോകുകയായിരുന്നു സ്ത്രീ. ഇതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ യുവതിയ്ക്ക് സംഭവസ്ഥലത്ത് തന്നെ ജീവൻ നഷ്ടമായി. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

