ഡൊണഗൽ: കൗണ്ടി ഡൊണഗലിലെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്ത്രീയെ വിട്ടയച്ചു. 60 വയസ്സുകാരിയെ ആണ് വ്യാഴാഴ്ച രാത്രിയോടെ പോലീസ് വിട്ടയച്ചത്. ഇവർക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
2008 ഫെബ്രുവരി 12 ന് ഡൊണിലൂപ്പ് സ്വദേശിയായ ആൻഡ്രൂ ബേൺസ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് 60 കാരിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തതായി പോലീസ് അറിയിച്ചു. ഇതിന് ശേഷമാണ് വിട്ടയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Discussion about this post

