ബ്രസൽസ്: ബ്രസീലിൽ നിന്നുള്ള ബീഫും ബീഫ് ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കാൻ യൂറോപ്യൻ യൂണിയൻ. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഈ വർഷം സെപ്തംബർ മൂന്ന് മുതൽ ഉത്പന്നങ്ങൾക്ക് അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിരോധനം ഏർപ്പെടുത്താനാണ് തീരുമാനം. അതേസമയം തീരുമാനത്തെ പിന്തുണച്ച് ഐഎഫ്എ പ്രസിഡന്റ് ഫ്രാൻസി ഗോർമാൻ രംഗത്ത് എത്തി.
ബ്രസീലിയൻ ബീഫിൽ യൂറോപ്യൻ യൂണിയൻ നിയമങ്ങൾ പാലിക്കാതെയാണ് ആന്റി ബയോട്ടിക് ഉപയോഗിക്കുന്നത്. മൃഗങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നതിന് 2022 മുതൽ വിലക്കുണ്ട്. ഇവ ഉപയോഗിച്ചിട്ടുള്ള ഇറച്ചി കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക. ഇത് കണക്കിലെടുത്താണ് വിലക്ക്. എന്നാൽ ഇത് പാലിക്കാതെയാണ് ബ്രസീൽ ബീഫിൽ ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുന്നത്.

